പാലാ: കേന്ദ്രസംസ്ഥാന സർക്കാരുകളുടെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് കൊണ്ടുവന്ന അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ ഉപകരണങ്ങൾ അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നു. കാർഡിയോളജി വിഭാഗത്തിലേയ്ക്കും ലാബുകളിലേയ്ക്കുമുള്ള പുതിയ ഉപകരണങ്ങളാണ് പൊളിച്ചു കൊണ്ടിരിക്കുന്ന പഴയ കെട്ടിടത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ ബി.ജെ.പി പാലാ മണ്ഡലം പ്രസിഡന്റ് സുധീഷ് നെല്ലിക്കന്റെ നേതൃത്വത്തിൽ സൂപ്രണ്ടിനെ കണ്ട് പ്രതിഷേധം അറിയിച്ചു. ബി.ജെ.പി പാലാ മണ്ഡലം ജനറൽ സെക്രട്ടറി ബിനീഷ് ചൂണ്ടച്ചേരി, ന്യൂനപക്ഷ മോർച്ച ദേശീയ നിർവാഹക സമിതി അംഗം സുമിത്ത് ജോർജ്ജ്, പാലാ മുനിസിപ്പൽ ജനറൽ സെക്രട്ടറി സതീഷ് ജോൺ, ന്യൂനപക്ഷ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി മൈക്കിൾ ഓടയ്ക്കൽ, കരൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി പ്രവീൺ അന്തീനാട് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.