വൈക്കം : ഉദയനാപുരം ചെട്ടിമംഗലത്ത് കുടിവെള്ളക്ഷാമം രൂക്ഷമായി. പുഴകളിലും തോടുകളിലും ഓരുവെള്ളം കയറിയതോടെ കിണറുകളിലെ വെള്ളവും ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ്. ശുദ്ധജലം ലഭിക്കാൻ മ​റ്റു വഴികളില്ലാത്ത പ്രദേശത്ത് വാട്ടർ അതോറിട്ടിയുടെ പൈപ്പുവെള്ളം മാത്രമാണ് ആശ്രയം. കുടിവെള്ളം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ ചെട്ടിമംഗലം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടേറിയ​റ്റ് അംഗം ആർ.ബിജു സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.ഡി.അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. എം.ജി രഞ്ജിത്ത്, കെ.എം മുരളീധരൻ, വി.ടി അജയഘോഷ്, കെ.കെ സാബു, സുലോചന പ്രഭാകരൻ, കെ.എം ബാബു, ടി.എ ജോസഫ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറിയായി പി.ബാബുവിനെയും അസി. സെക്രട്ടറിയായി എം.സുനിലിനെയും തിരഞ്ഞെടുത്തു.