വൈക്കം : ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് ആൻഡ് വീഡിയോ ഗ്രാഫേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ വെൽഫെയർ ഫണ്ടിന് തുടക്കം കുറിച്ചു. ജില്ലാ പ്രസിഡന്റ് ടോമി പാറപ്പുറം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം.ജി.രാജു ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി ചന്ദ്രബോസ്, ജനറൽ സെക്രട്ടറി സോബി കുര്യൻ, ട്രഷറർ ലാസ്സർ എം. സി,സിബി ആന്റണി, ജില്ലാ സെക്രട്ടറി മാത്യു ജോർജ്, ജില്ലാ ട്രഷറർ തോമസ് ടി. എ, സംസ്ഥാന കമ്മി​റ്റി അംഗങ്ങളായ സാബു ജോർജ്, സിജു നിയ, സാംജി പാലാ, ആഷിഷ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.