വൈക്കം : എസ്.എൻ.ഡി.പി യോഗം ടൗൺ നോർത്ത് 1184 ാം നമ്പർ ശാഖ ശ്രീനാരായണ കുടുംബയൂണിറ്റിന്റെ വാർഷികവും കുടുംബ സംഗമവും ശ്രീനാരായണ പ്രാർത്ഥനാലയത്തിൽ യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബിജു വി കണ്ണേഴത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി.ജഗദീഷ് അക്ഷര മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ ബിജിമോൾ, കെ.പി അശോകൻ വെള്ളവേലി എന്നിവരെ യോഗത്തിൽ ആദരിച്ചു. യൂണി​റ്റ് കൺവീനർ മനോജ് പാണ്ട്യത്ത്, ശാഖാ വൈസ് പ്രസിഡന്റ് നീലാംബരൻ വെണ്ണായപ്പളളി, ബിജിമോൾ ഓടാട്ട്, പ്രകാശൻ പടിക്കൽ പറമ്പിൽ, ചന്ദ്രബാബു ഏഴുകണ്ടയിൽ, ഗീത രതീശൻ, അർജുൻ കൈലാസം , ഷാജി പറത്തറ എന്നിവർ പ്രസംഗിച്ചു.