പാലാ : നിയോജകമണ്ഡലത്തിലെ 76 റോഡുകളുടെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് വെള്ളപ്പൊക്ക ദുരിതാശ്വാസപദ്ധതിയിൽ ഉൾപ്പെടുത്തി റവന്യൂ ദുരന്ത നിവാരണ വകുപ്പിൽ നിന്നും 389.25 ലക്ഷം രൂപയുടെ അനുമതി ലഭിച്ചതായി മാണി.സി.കാപ്പൻ എം.എൽ.എ അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവുകളുടെ പകർപ്പുകൾ പാലാ മുനിസിപ്പൽ സെക്രട്ടറിയ്ക്കും, ഉഴവൂർ,ളാലം,ഈരാറ്റുപേട്ട,പാമ്പാടി ബ്ലോക്കുകളിലെ ബി.ഡി.ഒമാർക്കും,അസിസ്റ്റന്റ് എൻജിനിയർമാർക്കും അയച്ച് നൽകി. ത്രിതല പഞ്ചായത്തിലെ ജനപ്രതിനിധികൾ മുൻകൈയെടുത്ത് ഈ അനുകൂല സാഹചര്യത്തിൽ എസ്റ്ിറമേറ്റ് തയ്യാറാക്കി അനുബന്ധ രേഖകൾ സഹിതം ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിക്കുന്നതിനായി സമർപ്പിക്കണമെന്ന് എം.എൽ.എ അഭ്യർത്ഥിച്ചു. 04822 296699 എന്ന മ്പരിൽ ബന്ധപ്പെട്ടാൽ ഓരോ പഞ്ചായത്തിലും അനുവദിച്ചിട്ടുള്ള റോഡുകളുടെ പേരുകൾ ഉൾപ്പടെയുള്ള വിശദാംശങ്ങളും ലഭ്യമാണ്.