പാലാ : ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്ന് ഇനി മുതൽ പാൻ കാർഡ് എടുക്കാം. ജനന തീയതിയും, മൊബൈൽ നമ്പരുമുള്ള ആധാർ കാർഡും ഒരു പാസ്റ്റ് പോർട്ട് സൈസ് ഫോട്ടോയും കൊണ്ടു വരണം. 107 രൂപയാണ് ഫീസ്. നിലവിലുള്ള പാൻ കാർഡിലെ തെറ്റുകൾ തിരുത്തുന്നതിനും സൗകര്യമുണ്ട്. പാൻ കാർഡിന് പുറമെ കോമൺ സർവീസ് സെന്റർ മുഖേന നിരവധി പുതിയ സേവനങ്ങളും ആരംഭിച്ചിട്ടുണ്ട്. പാൻ കാർഡ് സർവീസിന്റെ ഉദ്ഘാടനം പാലാ ഹെഡ് പോസ്റ്റ് ഓഫീസിൽ കോട്ടയം ഡിവിഷൻ സീനിയർ സൂപ്രണ്ട് വി.ബാലകൃഷ്ണൻ നായർ നിർവഹിച്ചു. പോസ്റ്റ് മാസ്റ്റർ വി.ആർ.ശോഭന അദ്ധ്യക്ഷത വഹിച്ചു. അലക്‌സ് കെ ചാണ്ടി, ജോസുകുട്ടി തോമസ്, സതീഷ് കുമാർ, കെ.കെ.വിനു തുടങ്ങിയവർ പ്രസംഗിച്ചു.