jaison

മുണ്ടക്കയം. 14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. കാഞ്ഞിരപ്പളളി മാനിടുംകുഴി ചക്കാലയില്‍ ജെയ്സണ്‍ ജോര്‍ജിനെയാണ് മുണ്ടക്കയം സി.ഐ. എ.ഷൈന്‍കുമാറും സംഘവും പിടികൂടിയത്. നാലുമാസം മുമ്പ് ഒരു യുവതിയെ ഇയാൾ വിവാഹം കഴിച്ചിരുന്നു. ഇതിനിടയിലും ഇയാള്‍ 14 കാരിയായ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയോട് പ്രണയം നടിച്ചിരുന്നുവെന്നു പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ പ്രണയദിനത്തിലായിരുന്നു പീഡിപ്പിച്ചത്. പൊള്ളലേറ്റ് മാതാവ് മരിച്ച കേസില്‍ ഇയാളുടെ മാനസികവെല്ലുവിളി നേരി‌ടുന്ന സഹോദരനെ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു സഹോദരനും ഒരു ബാലികയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു