മേലുകാവ് : വേനൽക്കാലത്ത് കാട്ടുതീയും മഴക്കാലത്ത് മരങ്ങൾ വീണും വാഹനാപകടങ്ങളും വർദ്ധിച്ചു വരുന്ന മേലുകാവ് ഗ്രാമപഞ്ചായത്ത് പരിധിയിൽ ഫയർസ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ മാസങ്ങളിൽ മേലുകാവ്,നീലൂർ, തുടങ്ങനാട്, എള്ളുംപുറം, മേഖലകളിലും വെള്ളറ, മേച്ചാൽ ഭാഗങ്ങളിലും നിരവധി തവണയാണ് കാട്ടുതീ ഉണ്ടായത്. കൂടാതെ പാണ്ഡ്യൻമാവ്, തോണിക്കല്ല് ഭാഗത്തും നിരവധി തവണ വാഹനാപകടങ്ങൾ ഉണ്ടാക്കുന്നതും പതിവാണ്. ഈ സാഹചര്യത്തിൽ ജില്ലാ അതിർത്തി പങ്കിടുന്ന മേലുകാവ് ഗ്രാമപഞ്ചായത്ത് പരിധിയിൽ ഫയർ സ്റ്റേഷൻ അനുവദിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ജെ.ബെഞ്ചമിൻ തടത്തി പ്ലാക്കൽ ആവശ്യപ്പെട്ടു.