കിടങ്ങൂർ : ഗ്രാമപഞ്ചായത്തിൽ 2022-23 വർഷത്തെ 19,50,70,036/ രൂപയുടെ വരവും 19,14,02,000/ രൂപയുടെ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ഹേമ രാജു അവതരിപ്പിച്ചു. പ്രസിഡന്റ് ബോബി മാത്യു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ തോമസ് മാളിയേക്കൽ, സനൽകുമാർ, ദീപ ലത, മെമ്പർമാരായ റ്റീനാ മാളിയേക്കൽ, സിബി സിബി, ലൈസമ്മ ജോർജ്ജ്, കുഞ്ഞുമോൾ ടോമി, ഇ എം ബിനു, മിനി ജെറോം, സുനി അശോകൻ, വിജയൻ കെ ജി, രശ്മി രാജേഷ്, സുരേഷ് പി.ജി, സെക്രട്ടറി രാജീവ് എസ്.കെ എന്നിവർ പങ്കെടുത്തു.