വില്ലൂന്നി : എസ്.എൻ.ഡി.പി യോഗം 3502 -ാം നമ്പർ ആർപ്പൂക്കര വടക്കുംഭാഗം വില്ലൂന്നി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും. വൈകിട്ട് 5 നും 5.30 നും മദ്ധ്യേ വടയാർ സുമോദ് തന്ത്രിയുടെയും, മേൽശാന്തി വേഴപ്ര ശംഭു ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. ക്ഷേത്രചടങ്ങുകൾ കൂടാതെ വിവിധ കലാപരിപാടികൾ, ഗാനമേള, പ്രഭാഷണങ്ങൾ, പൊതുസമ്മേളനം മുതലായവ ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് ജിജിമോൻ ഇല്ലിച്ചിറ, സെക്രട്ടറി ദേവദാസ് കുന്നേൽ എന്നിവർ അറിയിച്ചു. നാളെ രാവിലെ 5.30 ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 8 ന് പന്തീരടിപൂജ, 11 ന് ഉച്ചപൂജ. 2.30 ന് കൊടിക്കൂറ കൊടിക്കയർ ഘോഷയാത്ര. ബിനു ചാമക്കാലയുടെ വസതിയിൽ നിന്നും കൊടിക്കൂറ കൊടിക്കയർ ഘോഷയാത്ര വില്ലൂന്നികവല വഴി ക്ഷേത്ര സന്നിധിയിൽ എത്തും. 4 ന് പുണ്യാഹക്രിയ, 6.30 ന് ദീപാരാധന, തുടർന്ന് കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പണം. 7.30 ന് കൊടിയേറ്റ് സദ്യ. 27 ന് രാവിലെ 5.30 ന് മഹാഗണപതിഹോമം,10 ന് മഹാസർവൈശ്വര്യപൂജ,12 ന് പുതിയ പുരയിട പ്രവേശനം, വസ്തു പൂജ, വസ്തു പ്രവേശനം,12.30 ന് ഗുരുപൂജ, വൈകിട്ട് 7 ന് കുട്ടികളുടെ കലാപരിപാടികൾ, തിരുവാതിര,8 ന് പ്രഭാഷണം. 28 ന് രാവിലെ 5.30 ന് ഗണപതി ഹോമം,8 ന് നവഗ്രഹ പൂജ, നവഗ്ര ശാന്തി ഹോമം, നവകലശ പൂജ, ആദിത്യഹൃദയ മന്ത്രാർച്ചന, പന്തീരടി പൂജ. വൈകിട്ട് 7.30 ന് നിറപറ സമർപ്പണം. 29 ന് രാവിലെ 5.30 ന് മഹാഗണപതിഹോമം, ഭഗവത് സേവ, 7 ന് ദ്വാദശനാമപൂജ, പന്തീരായിരം പുഷ്പാഞ്ജലി,8 ന് പന്തീരടി പൂജ, പഞ്ചവിംശതികലശം,25 കലശപൂജ, വൈകിട്ട് 6 ന് സമ്മേളനം. തുടർന്ന് ഗാനമേള. 30 ന് രാവിലെ 5.30 ന് ഗണപതി ഹോമം, സുകൃത ഹോമം,7 ന് എതൃത്ത പൂജ,8 ന് ശതകലശപൂജ, 10.30 ന് പ്രഭാഷണം. വൈകിട്ട് 7 ന് വലിയകാണിക്ക,7 നും 7.30 നും മദ്ധ്യേ കൊടിയിറക്ക്. 29 ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് അദ്ധ്യഷത വഹിക്കും. കോട്ടയം മെഡിക്കൽ കോളേജ് ആർ.എം.ഒ ഡോ.ആർ.പി.രഞ്ജിന് യൂണിയൻ പ്രസിഡന്റ് എം.മധു ശാഖയുടെ ആദരവ് സമർപ്പിക്കും. കൗൺസിലർ പി.അനിൽകുമാർ, ശാഖ പ്രസിഡന്റ് ജിജിമോൻ ഇല്ലിച്ചിറ, സെക്രട്ടറി ദേവദാസ് കുന്നേൽ, വൈസ് പ്രസിഡന്റ് ജയപ്രകാശ്, യൂണിയൻ കമ്മിറ്റി അംഗം സുഗുണൻ എന്നിവർ സംസാരിക്കും.