കോട്ടയം : ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷൻ താലൂക്ക് സമ്മേളനവും തിരഞ്ഞെടുപ്പും നടന്നു. ഭാരവാഹികളായി ഗോപൻ ജി.നായർ (പ്രസിഡന്റ്), ടി.എം സജി ( സെക്രട്ടറി), ആൽവിൻ ജോസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന ഭാരവാഹികളായ ജയചന്ദ്രൻ മറ്റപ്പള്ളി, ടി.സി തോമസ്, ജില്ലാ പ്രസിഡന്റ് ലംബോച്ചൻ മാത്യു, സെക്രട്ടറി പി.എം സജിത്ത് എന്നിവർ പങ്കെടുത്തു.