കോട്ടയം: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമര സേനാനി കോരുത്തോട് മങ്കുഴിയിൽ എം.കെ. രവീന്ദ്രൻ വൈദ്യരെ ആദരിച്ചു.
മങ്കുഴിയിലെ വീട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.യുടെ നേതൃത്വത്തിൽ ആദരിച്ചത്. കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യവിനോദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം രത്‌നമ്മ രവീന്ദ്രൻ, പഞ്ചായത്തംഗം ഗിരിജ സുശീലൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ എന്നിവർ സംസാരിച്ചു. എം.കെ. രവീന്ദ്രന്റെ പത്‌നി സരോജിനി രവീന്ദ്രൻ, മക്കളായ ലൈലമ്മ പീതാംബരൻ, വൽസമ്മ രഞ്ജിത്ത്, എം.ആർ. ഷാജി എന്നിവർ പങ്കെടുത്തു.
ഇരുപത്തി രണ്ടാമത്തെ വയസിൽ സ്വാതന്ത്ര്യ സമരരംഗത്ത് എത്തിയ എം.കെ. രവീന്ദ്രൻ സമരത്തിന്റെ ഭാഗമായി നിരവധി തവണ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. 2003 ൽ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാം ഡൽഹിയിൽ ആദരിച്ചിരുന്നു. തൊണ്ണൂറ്റിയാറുകാരനായ എം.കെ. രവീന്ദ്രൻ മകൻ എം.ആർ. ഷാജിക്കൊപ്പമാണ് താമസം.