tb

കോട്ടയം. കേരളത്തിന്റെ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ ആഗോള തലത്തിൽ മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ലോക ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാതൃശിശു മരണനിരക്ക്, ആയുർ ദൈർഘ്യം, കൊവിഡ് പ്രതിരോധം തുടങ്ങിയ പ്രവർത്തനങ്ങളിൽ ലോകത്തെ വിസ്മയിപ്പിക്കുന്ന നേട്ടമാണ് കേരളം കൈവരിച്ചിരിക്കുന്നത്.
ക്ഷയരോഗവുമായി ബന്ധപ്പെട്ട് ജനങ്ങളിൽ നിലനിന്നിരുന്ന ഭീതി അകറ്റാനും ആധുനിക മരുന്നുകളും ചികിത്സയും ലഭ്യമാക്കാനും സാധിച്ചിട്ടുണ്ട്. ക്ഷയരോഗ പ്രതിരോധ നടപടികളും ആശ്വാസ പ്രവർത്തനങ്ങളും തുടരണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യാതിഥിയായിരുന്നു.