കോട്ടയം : കൃഷി വകുപ്പിന്റെ ജൈവകാർഷിക പഞ്ചായത്തായി പള്ളിക്കത്തോട് തിരഞ്ഞെടുക്കപ്പെട്ടു. ആറു ലക്ഷം രൂപയാണ് കാർഷിക പദ്ധതികൾക്കായി ഈ വർഷം പഞ്ചായത്ത് ചെലവഴിച്ചത്. അവാർഡായി ലഭിച്ച രണ്ടു ലക്ഷം രൂപ ജൈവകൃഷി വ്യാപന പദ്ധതികൾക്കായി വിനിയോഗിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആശ ഗിരീഷ് പറഞ്ഞു.