
കോട്ടയം. യൂണിവേഴ്‌സിറ്റി പെൻഷനേഴ്‌സ് ഫോറം എം.ജി. യൂണിവേഴ്‌സിറ്റി യൂണിറ്റ് രൂപീകരണയോഗം സംസ്ഥാന സെക്രട്ടറി കെ. ഷെറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. കോൺഫെഡറേഷൻ ഒഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് വൈസ് പ്രസിഡന്റ് വി.പി.മജീദ് ആശംസാ പ്രസംഗം നടത്തി. പ്രൊഫസർ പി.പി. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വി.ആർ. പ്രസാദ് സ്വാഗതവും പി.സി. സുകുമാരൻ നന്ദിയും പറഞ്ഞു. പ്രസിഡന്റായി ഡോ.എം.എ. ഇട്ടിയച്ചൻ, വൈസ് പ്രസിഡന്റുമാരായി ഡോ.കെ.എം.കൃഷ്ണൻ, പി.പത്മകുമാർ, സെക്രട്ടറിയായി വി.ആർ. പ്രസാദ് , ജോയിന്റ് സെക്രട്ടറിമാരായി പി.സി. സുകുമാരൻ, കെ.സുബൈദ, എൻ.വി.വരദരാജ് , ട്രഷററായി പി.മുഹമ്മദ് ഫെയ്‌സി എന്നിവരെ തിരഞ്ഞെടുത്തു.