കോട്ടയം : പദ്ധതി വിഹിതം നൂറു ശതമാനം ചെലവഴിച്ച് മൂന്ന് പഞ്ചായത്തുകൾ. മണിമല, വെളിയന്നൂർ, കിടങ്ങൂർ പഞ്ചായത്തുകളാണ് സാമ്പത്തിക വർഷം അവസാനിക്കും മുന്നേ ലക്ഷ്യം കണ്ടത്. മണിമല ചരിത്രത്തിലാദ്യമായാണ് നൂറു ശതമാനത്തിലെത്തുന്നത്. മണിമല 100.96 ശതമാനവും, വെളിയന്നൂർ 100.53, ശതമാനവും കിടങ്ങൂർ 100.25 ശതമാനവും തുക ചെലവാക്കി. പ്രളയവും മറ്റും വിതച്ച ദുരിതത്തിനിടെയാണ് മണിമലയുടെ നേട്ടം. പ്രതിസന്ധികളെ അതിജീവിച്ച് മണിമല പഞ്ചായത്ത് ഒന്നാമതെത്തിയത് ഉദ്യോഗസ്ഥരുടെ പൂർണ പിന്തുണയോടെയാണെന്ന് പ്രസിഡന്റ് ജെയിംസ് പി.സൈമൺ പറഞ്ഞു.