വൈക്കം : പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവിനെതിരെ കേരള മഹിളാസംഘം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധ സമരം നടത്തി. ഉല്ലലയിൽ നടത്തിയ സമരം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ഷീലാ സുരേശൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി മായാ ഷാജി, ജ്യോതി, ഉഷ, ഗിരിജ, പ്രസന്ന എന്നിവർ പ്രസംഗിച്ചു.