തലയോലപ്പറമ്പ് : സമഗ്ര ശിക്ഷ കേരള കോട്ടയം, വൈക്കം ബി.ആർ.സി എന്നിവയുടെ ആഭിമുഖ്യത്തിൽ ബി.ആർ.സിയുടെ പരിധിയിലുള്ള വിവിധ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും, അദ്ധ്യാപകരെയും പങ്കെടുപ്പിച്ച് തണൽ എന്ന പേരിൽ ഭിന്നശേഷി സൗഹൃദ സഹവാസ ക്യാമ്പ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ബി.പി.സി സാറാ ഗ്ലാഡിസ്, ട്രെയിനർ പി.എസ്.സന്തോഷ് എന്നിവർ പ്രസംഗിച്ചു. സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി ഉദ്ഘാടനം ചെയ്തു. ടി.വി പുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ.തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് പഞ്ചായത്ത് വിദ്യാഭ്യാസ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺ അഞ്ജു വി ഉണ്ണികൃഷ്ണൻ, എ.ഇ.ഒ പ്രീത രാമചന്ദ്രൻ, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ ധന്യ പി വാസു, ട്രെയിനർ സി.സൂര്യ, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ എം.എസ് ഷിമീഷ ബീവി എന്നിവർ പ്രസംഗിച്ചു.