മാടപ്പള്ളി: കെ.എസ്.എസ്.പി.യു മാടപ്പള്ളി ബ്ലോക്ക് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഇന്ന് രാവിലെ 10ന് മാടപ്പള്ളി ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ ജോയിന്റ് സെക്രട്ടറി പ്രൊഫ.കെ.വി ശശിധരൻനായർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.ഡി രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി രാജീവ് ജോൺ റിപ്പോർട്ടും ട്രഷറർ കെ.ആർ ശിവൻകുട്ടി നായർ കണക്കും അവതരിപ്പിക്കും.