തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം അടിയം 221 -ാം നമ്പർ ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികാഘോഷം യൂണിയൻ സെക്രട്ടറി അഡ്വ.എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. അയന ചന്ദ്രന്റെ ഗുരു സ്മരണയോടു കൂടി ചടങ്ങുകൾ ആരംഭിച്ചു. യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. അനൂപ് വൈക്കം മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രം ശാന്തി രാജേഷ്, ശാഖാ സെക്രട്ടറി വി. എം.വിജയൻ, യൂണിയൻ കൗൺസിൽ അംഗം അജീഷ് കുമാർ, കെ.എസ്.സലിജ അനിൽകുമാർ, ജിനൻ ചരുവിൽ, കെ.ബി.കുഞ്ഞുമോൻ, സുമ ജയചന്ദ്രൻ, പ്രമീള പ്രസാദ്, ധർമ്മജൻ, ഷിബു ഉമ്മാപറമ്പ്, കൃഷ്ണകുമാരി, വത്സ പ്രദീപ്, തുടങ്ങിയവർ പ്രസംഗിച്ചു. ശാഖാ പ്രസിഡന്റ് വി.കെ.രഘുവരൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ റോപ്പ് ആക്‌സിസ്സിൽ അവാർഡ് നേടിയ കുമാരി അതുല്യ ദിനേഷിനെ ആദരിച്ചു. ക്ഷേത്ര ചടങ്ങുകൾക്ക് നോർത്ത് പറവൂർ വിദ്യാപീഠത്തിലെ ആചാര്യന്മാർ നേതൃത്വം നൽകി.