വൈക്കം : താലൂക്ക് ഗവ.ആശുപത്രിയിലെ ടി.ബി യൂണി​റ്റിന്റെ നേതൃത്വത്തിൽ ലോക ക്ഷയരോഗ ദിനാചരണം നടത്തി. ആശുപത്രി ഹാളിൽ നടന്ന ബോധവത്ൽക്കരണ സെമിനാർ സൂപ്രണ്ട് അനിതാ ബാബു ഉദ്ഘാടനം ചെയ്തു. ടി.ബി മെഡിക്കൽ ഓഫീസർ ഡോ.എ.ഡി.ശ്രീകുമാർ ക്ഷയരോഗ ബോധവൽക്കരണ ക്ലാസെടുത്തു.കുട്ടികളിൽ ഉണ്ടാകാവുന്ന ടി.ബി രോഗത്തിന്റെ ചികിത്സ സംബന്ധിച്ച് ഡോ.രഞ്ജിത്ത് ക്ലാസ് നയിച്ചു. ആർ.എം.ഒ ഡോ.എസ്‌.കെ.ഷീബ, എസ്.ടി.എൽ.എസ് ഡാലിയ ജോർജ്ജ് ,ഐ.സി.​റ്റി.സി കൗൺസിലർ സനീഷ് എന്നിവർ പ്രസംഗിച്ചു