അയർക്കുന്നം: എസ്.എൻ.ഡി.പി യോഗം 107-ാം നമ്പർ അയർക്കുന്നം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ 41-ാമത് ഉത്സവം 28 മുതൽ 30 വരെ നടക്കും. എല്ലാ ദിവസവും രാവിലെ പതിവ് ക്ഷേത്രപൂജകൾ. 28ന് രാവിലെ 9.20നും 10 നും മദ്ധ്യേ ക്ഷേത്രം തന്ത്രി ജയകൃഷ്ണൻ ശാസ്തികളുടെ മുഖ്യകാർമ്മികത്വത്തിൽ ശാഖാ പ്രസിഡന്റ് വി.എം ബാബുരാജ് കൊടിയേറ്റ് നിർവഹിക്കും. 10.15ന് കലശം, 11.30ന് അനുഗ്രഹപ്രഭാഷണം, 12ന് വിദ്യാഭ്യാസ അവാർഡ് വിതരണം, 12.30ന് പ്രസാദമൂട്ട്, 3ന് ഗുരുദേവകൃതികളുടെ ആലാപനം, വൈകിട്ട് 6.30ന് ദീപാരാധന. 29ന് രാവിലെ 6ന് ഉഷപൂജ, 9ന് സമൂഹപ്രാർത്ഥന, 10.30ന് പ്രഭാഷണം, 12.30ന് ഗുരുപൂജ സമർപ്പണം, തുടർന്ന് പ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാരാധന. 30ന് രാവിലെ 6ന് ഉഷപൂജ, 10ന് ഗുരുപൂജ, 10.30ന് ശിവഗിരിമഠം ധർമ്മസംഘം ട്രസ്റ്റ് ബോർഡ് മെമ്പർ സ്വാമി ഗുരുപ്രസാദ് പ്രഭാഷണം നടത്തും. 12.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30ന് താലപ്പൊലി ഘോഷയാത്ര, 7.30ന് ദീപാരാധന, 8.30ന് കൊടിയിറക്ക്.