കോട്ടയം: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ കോട്ടയം സെൻട്രൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വയർമെൻ ദിനം ആചരിച്ചതിനൊപ്പം ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചു. അനധികൃത വയറിംഗിനെതിരെ തുടർ സമരപരിപാടികൾ, സൗജന്യ വയറിംഗ്, ആതുര സേവനം, ബോധവത്ക്കരണ സെമിനാർ, പഠന ക്ലാസുകൾ തുടങ്ങിയവ നടത്തും. ജില്ലാ സെക്രട്ടറി എം.കെ.രാജപ്പൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എ.എൻ.ശശി പതാക ഉയർത്തി. റെജിമോൻ അലക്സാണ്ടർ, തോമസ് ജേക്കബ്, ലക്ഷ്മണ നായിക്, പി.സി ബിജു തുടങ്ങിയവർ പ്രസംഗിച്ചു.