functions

ചങ്ങനാശേരി. മാന്നാനം കെ.ഇ. കോളേജ് പ്രിൻസിപ്പൽ ഡോ.ഐസൺ വി.പുരയ്ക്കലിന് വിക്രം സാരാഭായി സ്‌പേസ് സെന്റർ ഡയറക്ടർ ഡോ.എസ്. ഉണ്ണികൃഷ്ണൻ നായർ ബർക്കുമാൻസ് അവാർഡ് സമ്മാനിച്ചു. എസ്.ബി. കോളേജിൽ നടന്ന സമ്മേളനത്തിൽ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തി. കോളേജ് മാനേജർ ഡോ.തോമസ് പാടിയത് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ.റെജി പ്ലാത്തോട്ടം, കുര്യൻ വർഗീസ്, സിബി ജോസഫ് എന്നിവർ പങ്കെടുത്തു. ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ മികച്ച അദ്ധ്യാപകർക്കുള്ള ഈ അവാർഡ് എസ്.ബി. കോളേജിലെ പൂർവവിദ്യാർത്ഥി സംഘടനയുടെ കുവൈറ്റ് ചാപ്റ്ററാണ് ഏർപ്പെടുത്തിയിട്ടുള്ളത്.