മുണ്ടക്കയം: പൊതുപ്രവർത്തന രംഗത്ത് ആറു പതിറ്റാണ്ടു കാലം സജീവമായിരുന്ന കൊക്കയാർ, നാരകംപുഴ, നെടുമ്പുറത്ത് എൻ.ഇ. ഇസ്മായിൽ(84)നെ നാട് യാത്രാമൊഴിയേകി. എൻ.ഇ. ഇസ്മായിലിന് അന്ത്യോപചാരമർപ്പിക്കാൻ നിരവധിയാളുകളെത്തി. ഇടുക്കി ഡി.സിസി അംഗം, കൊക്കയാർ ഗ്രാമപഞ്ചായത്ത് അംഗം ,കൊക്കയാർ സഹകരണബാങ്ക് പ്രസിഡന്റ് , കൊക്കയാർ കാർഷിക വികസന സമിതിയംഗം,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, കൂട്ടിക്കൽ മുസ് ലിം ജമാഅത്ത് പ്രസിഡന്റ് , നാരകംപുഴ മക്കാ മസ്ജിദ് രക്ഷാധികാരി, മക്കാ മസ്ജിദ് നിർമ്മാണ കമ്മറ്റി ചെയർമാൻ, എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂട്ടിക്കൽ ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കം നടത്തി. ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യു, മുൻ ഡി.സി.സി പ്രസിഡന്റമാരായ അഡ്വ. ഇ.എം. ആഗസ്തി ,ഇബ്രാഹിംകുട്ടി കല്ലാർ, വിവിധ കക്ഷി നേതാക്കളായ കെ.ടി.ബിനു, കെ.എൽ.ദാനിയേൽ,ഷാജഹാൻ മഠത്തിൽ, ബിജോമാണി,, ടോണി തോമസ്, ഡൊമിന സജി, സണ്ണി തട്ടുങ്കൽ, പ്രിയമോഹനൻ,പി.എ.അബ്ദുൽ റഷീദ്, സിറിയക് തോമസ്,ജോൺ പി.തോമസ്, നെച്ചൂർ തങ്കപ്പൻ, മോളി ഡോമിനിക്, തുടങ്ങിയവർ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തു.