factory

കോട്ടയം. തൊഴിലാളികളുടെ സുരക്ഷിതത്വവും ആരോഗ്യവും ക്ഷേമവും അപകടസാദ്ധ്യതയുള്ള തൊഴിൽശാലകളുടെ സമീപത്ത് ജീവിക്കുന്നവരുടെ സംരക്ഷണവും ഉറപ്പാക്കാൻ ഫാക്ടറി നിയമവും അനുബന്ധചട്ടങ്ങളും സംബന്ധിച്ച് ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് ഇന്ന് ഏകദിന ശില്പശാല സംഘടിപ്പിക്കും. രാവിലെ 9.30ന് തിരുനക്കര ജോയീസ് റസിഡൻസിയിൽ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.അദ്ധ്യക്ഷത വഹിക്കും. തൊഴിലാളി സംഘടന പ്രതിനിധികളായ ടി.ആർ.രഘുനാഥ്, അഡ്വ. വി.കെ.സന്തോഷ് കുമാർ, ഫിലിപ്പ് ജോസഫ്, ശ്രീനിവാസൻപിള്ള, കൊല്ലം മേഖല സീനീയർ ജോയിന്റ് ഡയറക്ടർ എസ്.മണി, അഡീഷണൽ ഇൻസ്‌പെക്ടർ എസ്. സന്തോഷ് കുമാർ എന്നിവർ പങ്കെടുക്കും.