
കോട്ടയം. ജലസ്രോതസുകളെ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിന് നവകേരളം പദ്ധതി കാമ്പയിൻ.
ഓരോ തദ്ദേശ സ്ഥാപനങ്ങളുടെയും പരിധിയിലെ മലിനമായ ജലസ്രോതസുകൾ കണ്ടെത്തുക, പട്ടിക ശേഖരിക്കുക, ജനകീയ പങ്കാളിത്തത്തോടെ മാലിന്യം നീക്കുക, വൃത്തിയും ശുചിത്വവും നിലനിറുത്തുക, പാഴ്‌വസ്തു ശേഖരണം കാര്യക്ഷമമാക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി നിയമനടപടിയും സ്വീകരിക്കും. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിച്ചു.കളക്ടർ ഡോ.പി.കെ.ജയശ്രീ പദ്ധതി വിശദീകരിച്ചു. നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി ബൈജു ജോൺ തുടങ്ങിയവർ സംസാരിച്ചു.