
കോട്ടയം. പാമ്പാടി ബ്ലോക്ക് മാലം ഡിവിഷനിലെ അരീപ്പറമ്പ് ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ 5 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ചിരിക്കുന്ന ഓട്ടോമാറ്റിക്ക് മിൽക്ക് വെൻഡിംഗ് മെഷീന്റെ ഉദ്ഘാടനം 27ന് രാവിലെ 9 ന് നടക്കും. ജില്ലയിലെ ആദ്യത്തെ മിൽക്ക് എ.ടി.എം ആണിത്. കർഷകർ ഉത്പാദിപ്പിച്ച് ശീതികരിച്ച് സൂക്ഷിക്കുന്ന പാൽ ഉപഭോക്താക്കൾക്ക് 24 മണിക്കൂറും ലഭ്യമാക്കുകയും മെച്ചപ്പെട്ട വില ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഉമ്മൻചാണ്ടി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും.