ചങ്ങനാശേരി: എസ്.എൻ.ഡി.പി.യോഗം ചങ്ങനാശേരി യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ എംപ്ലോയിസ് ഫോറവും പെൻഷനേഴ്‌സ് ഫോറവും രൂപീകരണത്തിനായുള്ള ആലോചനായോഗം യൂണിയൻ ഓഫീസിൽ നടന്നു. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ആമുഖപ്രസംഗം നടത്തി. രൂപീകരണത്തിനാവശ്യമായ കോഓർഡിനേഷന് വേണ്ടി താത്കാലിക കമ്മറ്റി രൂപീകരിച്ചു. എംപ്ലോയീസ് ഫോറം ചെയർമാനായി വിജോജ് ഡി.വിജയൻ പാത്താമുട്ടം, കൺവീനറായി മനോജ് നാലുകോടി എന്നിവരെയും പെൻഷനേഴ്‌സ് ഫോറം ചെയർമാനായി രാജനീഷ് മാടപ്പള്ളി, കൺവീനറായി രജീവ് കൂനന്താനം എന്നിവരെയും തെരഞ്ഞെടുത്തു. ഡയറക്ടർ ബോർഡംഗം എൻ.നടേശൻ നന്ദി പറഞ്ഞു.