പാലാ: കൊഴുവനാൽ പഞ്ചായത്തിൽ ഭവന നിർമ്മാണത്തിനും കുടിവെള്ളത്തിനും മുൻഗണന നൽകിക്കൊണ്ടുള ബഡ്ജറ്റ് വൈസ് പ്രസിഡന്റ് രാജേഷ് ബി. അവതരിപ്പിച്ചു. 58.5 ലക്ഷം രൂപ കുടിവെള്ളത്തിനും, 1.25 കോടി രൂപ ഭവനപദ്ധതിക്കും ബഡ്ജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.
127994030 രൂപ വരവും 124381000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റിൽ ഹരിത ഗ്രാമം, ജൈവ പച്ചക്കറി കൃഷി, മത്സ്യകൃഷി, കന്നുകാലി വിതരണം, മുട്ടക്കോഴി വിതരണം എന്നിവ ഉൾപ്പടുന്ന കൃഷി മൃഗസംരക്ഷണ മേഖലയ്ക്ക് 2995000 രൂപയും, ആരോഗ്യം കുടിവെള്ളം, ശുചിത്വ മാലിന്യം, ഭവന നിർമ്മാണം, വനിതാ ക്ഷേമം ഉൾപ്പെടുന്ന സേവനമേഖലയ്ക്ക് 20660000 രൂപയും പശ്ചാത്തലമേഖലയിൽ റോഡുകളുടെ നിർമ്മാണവും അറ്റകുറ്റപ്പണിയും 20787000 രൂപയും ഘടക സ്ഥാപനങ്ങളുടെ സംരക്ഷണത്തിനും അറ്റകുറ്റപ്പണിക്കുമായി 3000000 രൂപയും തെരുവുവിളക്കുകളുടെ സ്ഥാപിക്കലിനും പരിപാലത്തിനുമായി 1500000 രൂപയും മാലിന്യ സംസ്‌ക്കരണത്തിന് 1000000 രൂപയും, പൊതുശ്മശാനം മുന്നൊരുക്ക പ്രവർത്തനങ്ങൾക്കായി 800000 രൂപയും മാറ്റിവച്ചിട്ടുണ്ട്. യോഗത്തിൽ പ്രസിഡന്റ് നിമ്മി ട്വിങ്കിൾരാജ് അദ്ധ്യക്ഷത വഹിച്ചു.