പുതുപ്പള്ളി: എസ്.എൻ.ഡി.പി യോഗം 148ാം നമ്പർ പുതുപ്പള്ളി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് ശ്രീനാരായണ പ്രസാദ് തന്ത്രിയുടെയും, മേൽശാന്തി അനൂപ് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ഉത്സവത്തോട് അനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം എസ്.എൻ.ഡി.പി കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ആർ.രാജീവ്, ശിവഗിരി മഠം തന്ത്രി ശ്രീനാരായണ പ്രസാദ്, ഡോ.രഞ്ജിൻ, യൂണിയൻ കൗൺസിലർ പി.ബി ഗിരീഷ്, ശാഖാ പ്രസിഡന്റ് കെ.എം ശശി, സെക്രട്ടറി വി.എം രമേശ്, ഷൈല സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു. ക്ഷേത്രത്തിൽ ഇന്ന് രാവിലെ 6ന് അഷ്ടദ്രവ്യസമേതം, മഹഗണപതിഹോമം, വൈകിട്ട് 7.30ന് പ്രഭാഷണം, അന്നദാനം എന്നിവ നടക്കും.