വൈക്കം : ബ്രാഹ്മണസഭ ജില്ലാ കുടുംബ സംഗമം നാളെ രാവിലെ 9 ന് വൈക്കം സമൂഹത്തിൽ നടക്കും. വനിതാവിഭാഗം - യുവജന വിഭാഗം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന സമ്മേളനം എ.ഡി.ജി.പി എസ്.ശ്രീജിത്ത് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ പതിനൊന്ന് ഉപസമിതിയിലെ അംഗങ്ങൾ പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് കെ.സി.കൃഷ്ണമൂർത്തി അദ്ധ്യക്ഷത വഹിക്കും.