കോട്ടയം: മുട്ടമ്പലം കൊപ്രത്ത് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ നടന്ന ഒറ്റ രാശി പരിഹാര ക്രിയയുടെ ഭാഗമായി മഹാമൃത്യുഞ്ജയ ഹോമം 27ന് രാവിലെ 9ന് നടക്കും. പ്രത്യേകം സജ്ജീകരിക്കുന്ന യഞ്ജ മണ്ഡപത്തിൽ ക്ഷേത്രം തന്ത്രി പെരിഞ്ചേരി മന വാസുദേവൻ മുഖ്യ കാർമ്മികത്വം വഹിക്കും. രാവിലെ 10 ന് ദർശന പ്രധാനമായ ദീപാരാധന. തുടർന്ന് എല്ലാ മലയാള മാസത്തേയും രണ്ടാം ഞായറാഴ്ച്ച മഹാമൃത്യുഞ്ജയ ഹോമം ക്ഷേത്രത്തിൽ നടക്കും. വഴിപാട് ബുക്കിംഗിന്: 9645258441.