
കോട്ടയം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.ആർ.കുറുപ്പ് പതാക ഉയർത്തി. സംസ്ഥാന കൗൺസിൽ യോഗം കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ.ടോമി കല്ലാനിയും വനിതസമ്മേളനം എ.ഐ.സി.സി. അംഗം ബിന്ദു കൃഷ്ണയും ഉദ്ഘാടനം ചെയ്തു. വനിതഫോറം പ്രസിഡന്റ് നദീറ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.പി. വേലായുധൻ, ബാബു രാജേന്ദ്രൻ നായർ, ടി.എസ്.സലിം, കെ.ഡി.പ്രകാശ്, പി.കെ. മണിലാൽ, കെ.വി. മുരളി, രാജൻ ഗുരുക്കൾ, ജി.പരമേശ്വരൻ നായർ, കെ.പി.സി.സി.നിർവാഹക സമിതി അംഗം ഡോ.പി.ആർ.സോന, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഡോ. ശോഭാ സലിമോൻ, നസീം ബീവി, നാദീറ സുരേഷ്, എന്നിവർ പങ്കെടുത്തു.
ഇന്ന് പൊതുസമ്മേളനം ഉമ്മൻചാണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് അദ്ധ്യക്ഷത വഹിക്കും. കെ.മുരളീധരൻ എം.പി മുഖ്യപ്രഭാഷണം നടത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കെ.സി ജോസഫ്, മോൻസ് ജോസഫ് എം.എൽ.എ, തുടങ്ങിയവർ പങ്കെടുക്കും. പ്രതിനിധി സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പിയും സിമ്പോസിയം പ്രതിപക്ഷനേതാവ് വി.ഡി സതീശനും സമാപനസമ്മേളനം മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് കൺവീനർ എം.എം ഹസൻ മുഖ്യപ്രഭാഷണം നടത്തും.