പൊൻകുന്നം:എസ്.ഡി.യു.പി.ആന്റ് നഴ്‌സറി സ്‌കൂളിന്റെ 98ാമത് വാർഷികം ഇന്ന് നടക്കും.യാത്രയയപ്പ്,അനുമോദനം,എൻഡോവ്‌മെന്റ് വിതരണം മാസികപ്രകാശനം കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും.ഉച്ചകഴിഞ്ഞ് 2.30ന് പൊതുസമ്മേളനം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജർ പി.എസ്.മോഹനൻനായർ അദ്ധ്യക്ഷനാകും.ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ എൻഡോവ്‌മെന്റ് വിതരണവും ചിറക്കടവ് എസ്.ആർ.വി.എൻ.എസ്.എസ് സ്‌കൂൾ ഹെഡ്മാസ്റ്റർ കെ.ലാൽ അവാർഡ് വിതരണവും നടത്തും. ചലച്ചിത്ര ഡോക്യുമെന്ററി സംവിധായകനും അദ്ധ്യാപകനുമായ എസ്.ആഭിലാഷ് കൈയെഴുത്ത് മാസിക പ്രകാശനം ചെയ്യും.കാഞ്ഞിരപ്പള്ളി എ.ഇ.ഒ.പി.എച്.ഷൈലജ സ്‌കോളർഷിപ്പ് വിതരണവും മുൻ മാനേജർ കെ.ഗോപകുമാർ പുരസ്‌കാര സമർപ്പണവും നടത്തും. പൂർവവിദ്യാർത്ഥി സംഘടനാ സെക്രട്ടറി അർജുൻ പാലാഴി പൂർവവിദ്യാർത്ഥികളെ ആദരിക്കും.എസ്.സി.ടി.എം.സ്‌കൂൾ അദ്ധ്യാപകൻ കെ.ബി.അജിത്കുമാർ കുട്ടികളുമായി സംവദിക്കും.കെ.എ.എബ്രഹാം,ടി.ജി.ഗോപാലകൃഷ്ണൻനായർ,പി.എസ്.സുഭാഷ്, ഗോകുൽ മനീഷ്, മഞ്ജു കൃഷ്ണൻ,സിദ്ധാർത്ഥ് സത്യപ്രസാദ്, മീന എ.ആർ, സുമ പി.നായർ, രാഖി ബിജു, മാത്യുസ് എബ്രഹാം എന്നിവർ പ്രസംഗിക്കും. തുടർന്ന് കലാപരിപാടികൾ.