വെള്ളാവൂർ: തത്ത്വമസി ചാരിറ്റബിൾ ട്രസ്റ്റ് ആറാമത് വാർഷികവും കുടുംബസംഗമവും ഇന്ന് വൈകുന്നേരം 5ന് കുളത്തൂർമൂഴി പറമ്പുകാട്ടിൽ ബിൽഡിംഗിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി ഉദ്ഘാടനം ചെയ്യും. മാനേജിംഗ് ട്രസ്റ്റി ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിക്കും. സോഷ്യൽ മീഡിയ ഐക്കൺ അവാർഡ് ജേതാവ് ഷിജി ജോൺസൺ മുഖ്യപ്രഭാഷണം നടത്തും.