youth

കോട്ടയം . സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ടീം കേരള യൂത്ത്ഫോഴ്‌സിൽ ഉൾപ്പെട്ട വോളണ്ടിയർമാരുടെ രണ്ടാംഘട്ട പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടന്ന ദ്വിദിന പരിശീലന പരിപാടി തോമസ് ചാഴികാടൻ എം പി ഉദ്ഘാടനം ചെയ്തു. യുവജനക്ഷേമ ബോർഡംഗം അഡ്വക്കേറ്റ് റോണി മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് കോ ഓർഡിനേറ്റർ എസ് പി സുജിത്ത്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ എസ് ഉദയകുമാരി, യൂത്ത് കോ ഓർഡിനേറ്റർമാരായ ബിനു ചന്ദ്രൻ, ലിൻസി ജോഷി എന്നിവർ നേതൃത്വം നൽകി. വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ ക്ലാസുകളെടുത്തു.