
കോട്ടയം . ജില്ലയിൽ 56 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 61 പേർ രോഗമുക്തരായി. 1559 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 20 പുരുഷൻമാരും 28 സ്ത്രീകളും 8 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 13 പേർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 620 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447086 പേർ
കൊവിഡ് ബാധിതരായി. 445087 പേർ രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
മാടപ്പള്ളി 6, കറുകച്ചാൽ 4, വാഴൂർ 3.