തോട്ടയ്ക്കാട്: എസ്.എൻ.ഡി.പി യോഗം തോട്ടക്കാട് ശാഖ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക മഹോത്സവം 30ന് നടക്കും. രാവിലെ 5.30ന് നടതുറക്കൽ,6ന് ഉഷപൂജ,6.30ന് കുമരകം ഗോപാലൻ തന്ത്രിയുടെ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യമഹാഗണപതിഹോമം, 8ന് പതാക ഉയർത്തൽ, 8.40ന് കലശപൂജ ,9.30ന് സർവൈശ്വര്യ പൂജ,10.30 ന് കലശം അഭിഷേകം,11.30ന് ഗുരുപൂജ,ഉച്ചപൂജ, ദീപാരാധന ,12.30 മുതൽ കലശം ഗുരുപൂജ എന്നിവയുടെ പ്രസാദവിതരണം,1ന് മഹാപ്രസാധമൂട്ട്, വൈകിട്ട് 6.30ന് താലപ്പൊലി ഘോഷയാത്ര. നെല്ലിക്കാപറമ്പിൽ സുഭാഷിന്റെ വസതിയിൽ നിന്ന് ഇരവുച്ചിറ, പുളിക്കൽപടവ്,അമ്പലക്കവല വഴി ക്ഷേത്രത്തിൽ എത്തിച്ചേരും. സമ്മേളനം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി സുരേഷ് പരമേശ്വരൻ അനുഗ്രഹപ്രഭാഷണം നടത്തും. കൗൺസിലർ പി.എൻ പ്രതാപൻ ആശംസപ്രസംഗം നടത്തും. വെച്ചൂർ അരുൺ മാരാരും 30ൽ പരം കലാകാരന്മാരും ചേർന്നൊരുക്കുന്ന ചെണ്ടമേളം. 7.30 ന് ദീപാരാധന,8ന് ഹാസ്യതരംഗം,കോമഡി ഷോ.