മൂലവട്ടം: മൂലവട്ടം ശ്രീകുറ്റിക്കാട് ദേവീക്ഷേത്രത്തിലെ അശ്വതി തിരുനാൾ മഹോത്സവവും പൊങ്കാലയും ഏപ്രിൽ മൂന്നിന് നടക്കും. പുലർച്ചെ 5.30ന് ഗണപതിഹോമം, ആറിന് ഉഷപൂജ, 9ന് പൊങ്കാല. 9.30ന് ശതകലശാഭിഷേകം.10ന് അലങ്കാരപൂജ, 11ന് പൊങ്കാല നിവേദിച്ച് പ്രസാദവിതരണം, 12ന് തിരുനാൾ സദ്യ, വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച. 7ന് താലപ്പൊലി ഘോഷയാത്രയും രഥഘോഷയാത്രയും. തുടർന്ന് സർപ്പംപാട്ട്.9ന് മഹാകുരുതി. ചടങ്ങുകൾക്ക് മേൽശാന്തി സുധി ശാന്തി, ജിതിൻ ശാന്തി എന്നിവർ മുഖ്യകാർമ്മിത്വം വഹിക്കുമന്ന് പ്രസിഡന്റ് പി.കെ.ബാബു, സെക്രട്ടറി പി.കെ.സുഗുണൻ എന്നിവർ അറിയിച്ചു.