പുതുപ്പള്ളി: എസ്.എൻ.ഡി.പി യോഗം 148ാം നമ്പർ പുതുപ്പള്ളി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ ഇന്ന് രാവിലെ 8ന് ഇളനീർ തീർത്ഥാടനം നടക്കും. ഇരവിനെല്ലൂർ 1776-ാം നമ്പർ ശാഖാ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്നും പുറപ്പെടും. ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് തീർത്ഥാടന സന്ദേശം നൽകും. 10ന് ഇളനീർ അഭിഷേകം, 12.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 7.30ന് മോഹിനിയാട്ടം, 8.15ന് നൃത്തനൃത്യങ്ങൾ, 9ന് അന്നദാനം എന്നിവ നടക്കും.