കോട്ടയം: എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് കോട്ടയം യൂണിയൻ വാർഷിക പൊതുയോഗം ഇന്ന് ഉച്ചയ്ക്ക് 2.30ന് നാഗമ്പടം ശിവഗിരി തീർത്ഥാടന പവനിയലിൽ നടക്കും. യോഗം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ആർ.രാജീവ് അദ്ധ്യക്ഷത വഹിക്കും. സ്പൈസസ് ബോർഡ് ചെയർമാൻ എ.ജി.തങ്കപ്പൻ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ അനുമോദിക്കും. യൂത്ത്മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി രാജേഷ് നെടുമങ്ങാട് മുഖ്യപ്രസംഗം നടത്തും. യൂണിയൻ സെക്രട്ടറി എം.എസ്.സുമോദ് ബഡ്ജറ്റ് അവതരിപ്പിക്കും. തുടർന്ന് തിരഞ്ഞെടുപ്പ്. യോഗം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം.ശശി, ബോർഡ് അംഗം ശാന്താറാം റോയി തോളൂർ,യൂത്ത്മൂവ്മെന്റ് സംസ്ഥാന ജോ.സെക്രട്ടറി സജീഷ് കുമാർ മണലേൽ, ജില്ലാ ചെയർമാൻ ശ്രീദേവ് കെ.ദാസ്, സൈബർ സേന സംസ്ഥാന ജോ.സെക്രട്ടറി ഷെൻസ് സഹദേവൻ, ജില്ലാ ചെയർമാൻ ബിബിൻ ഷാൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിരാ രാജപ്പൻ എന്നിവർ സംസാരിക്കും. യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ലിനീഷ് ടി.ആക്കളം സ്വാഗതവും കേന്ദ്രസമിതി അംഗം സനോജ് എസ്.ജോനകംവിരുത്തിൽ നന്ദിയും പറയും.