mcpa

കോട്ടയം . പ്രളയത്തെത്തുടർന്ന് പരിസ്ഥിതിനാശം സംഭവിച്ച മൂവാറ്റുപുഴയാറിന്റെ വൈക്കം നിയോജകമണ്ഡലത്തിലെ തീരപ്രദേശങ്ങളുടെ സംരക്ഷണം സംബന്ധിച്ച് നിയമസഭ പരിസ്ഥിതിസമിതി 31 ന് തെളിവെടുപ്പ് നടത്തും. രാവിലെ 10 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരുന്ന യോഗത്തിൽ വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ , പരിസ്ഥിതി പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് വിവരശേഖരണം നടത്തും. ള്ളൂർ വില്ലേജിലെ ചെറുകരയിലും സമീപപ്രദേശങ്ങളിലും സമിതി സന്ദർശനം നടത്തും.