
കോട്ടയം . അക്കാഡമിക സേവന രംഗത്ത് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുമെന്നതിനാൽ സർവകലാശാല അദ്ധ്യാപകരുടേയും ജീവനക്കാരുടേയും പെൻഷൻ ആനുകൂല്യങ്ങൾ സർവകലാശാലയുടെ തനത് ഫണ്ടിൽ നിന്ന് നൽകണമെന്നുള്ള ഉത്തരവ് പിൻവലിക്കണമെന്ന് സെനറ്റ് യോഗം സർക്കാരിനോടാവശ്യപ്പെട്ടു. സെനറ്റ് അംഗം പി ആർ ബിജുവാണ് ഇതു സംബന്ധിച്ച അടിയന്തിര പ്രമേയം അവതരിപ്പിച്ചത്. പെൻഷൻ ആനുകൂല്യങ്ങൾക്കായി തനത് ഫണ്ടിനെ ആശ്രയിക്കേണ്ടി വന്നാൽ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്ന ഫീസിനങ്ങൾ ക്രമാതീതമായി വർദ്ധിക്കുന്നതിനും അത് സാധാരണക്കാരയ ജനങ്ങളെ ദോഷകരമായി ബാധിക്കുന്നതിനും ഇടയാക്കുമെന്നും പ്രമേയം ചൂണ്ടിക്കാട്ടി. സെനറ്റിലെ ജീവനക്കാരുടെ പ്രതിനിധി ജെ ലേഖ പ്രമേയത്തെ പിന്താങ്ങി.