കാടമുറി: എസ്.എൻ.ഡി.പി യോഗം 2297-ാം നമ്പർ കാടമുറി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ 10-ാമത് പ്രതിഷ്ഠാ വാർഷികവും ഉത്സവവും ഏപ്രിൽ ഒന്ന് മുതൽ 5 വരെ നടക്കും. എല്ലാ ദിവസവും രാവിലെ പതിവ് ക്ഷേത്രപൂജകൾ. ഏപ്രിൽ1ന് രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8.30ന് കൊടിക്കൂറ ഘോഷയാത്ര, 10ന് പ്രഭാതഭക്ഷണം, 12.05നും 12.30നും മദ്ധ്യേ ക്ഷേത്രം തന്ത്രി വടയാർ സുമോദ് തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി അരുൺ ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. കുറിച്ചി അദ്വൈതാശ്രമം സ്വാമി കൈവല്യാനന്ദ പങ്കെടുക്കും. 1മുതൽ പ്രസാദമൂട്ട്, 7.15ന് പ്രഭാഷണം, 9ന് അന്നദാനം. 2ന് രാവിലെ 8ന് സുകൃതഹോമം, വൈകിട്ട് 7.15ന് കുട്ടികളുടെ കലാപരിപാടികൾ, 9ന് അന്നദാനം. 3ന് രാവിലെ 7.30ന് മഹാമൃത്യുജ്ഞയഹോമം, 7.15ന് പ്രഭാഷണം, 9ന് അന്നദാനം. 4ന് വൈകുന്നേരം 5.30ന് സർവൈശ്വര്യ പൂജ, 7.15ന് സമ്മേളനം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് റെജിമോൻ കളപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ സംഘടനാ സന്ദേശം നൽകും. ബോർഡ് മെമ്പർ എൻ.നടേശൻ ആശംസ പറയും. ശാഖാ സെക്രട്ടറി കൃഷ്ണൻകുട്ടി ഏറത്ത് സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് സജീവൻ മൂലേട്ടുകണ്ടം നന്ദിയും പറയും. 5ന് ഉച്ചക്ക് 12.30ന് മഹാപ്രസാദമൂട്ട്, വൈകുന്നേരം 5ന് പ്രാർത്ഥന, 5.45ന് താലപ്പൊലിഘോഷയാത്ര, കൊടിയിറക്ക്, വൈകിട്ട് 8.15ന് കഥാപ്രസംഗം, 10ന് അന്നദാനം, കരിമരുന്ന് കലാപ്രകടനം.