കോട്ടയം : മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവുമായ ഒളശ വെള്ളാപ്പള്ളിൽ ബീന ബിനു (62) നിര്യാതയായി. പരേതനായ ബി.സി.ബിനുവാണ് ഭർത്താവ്. മക്കൾ : ആഷ്മി, അർജുൻ, അശ്വിൻ. മഹിളാ കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും വിവിധ പദവികൾ വഹിച്ചിരുന്ന ബീന രണ്ട് തവണ ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റായും ​ ബ്ളോക്ക് പഞ്ചായത്ത് അംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഡി.സി.സി അംഗമായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കുമരകം ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.