കോട്ടയം : ആർട്ടിസ്റ്റ് അസോസിയേഷൻ ഫോർ തിയേറ്റർ മ്യൂസിക് ആൻഡ് ആർട്‌സിന്റെ (ആത്മ) ആഭിമുഖ്യത്തിൽ നാടകദിനാഘോഷം ഇന്ന് വൈകിട്ട് 6 ന് വേളൂർ ആർട്ടിസ്റ്റ് കേശവൻ സ്മാരക കലാമന്ദിരത്തിൽ നടക്കും. സംസ്ഥാന സർക്കാരിന്റെ നാടകനടനുള്ള ആദ്യപുരസ്‌കാരം ലഭിച്ച ബാബു നമ്പൂതിരി, സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് എന്നിവരെ മന്ത്രി വി.എൻ വാസവൻ ആദരിക്കും. ആത്മ പ്രസിഡന്റ് ആർട്ടിസ്റ്റ് സുജാതൻ അദ്ധ്യക്ഷത വഹിക്കും.