കുറിച്ചി : എസ്.എൻ.ഡി.പി യോഗം 1265ാം നമ്പർ കുറിച്ചി ശങ്കരപുരം ശ്രീമഹാദേവക്ഷേത്രത്തിൽ ഉത്സവത്തിനും 15-ാമത് ഗുരുദേവ പ്രതിഷ്ഠാ വാർഷിക ഉത്സവത്തിനും തുടക്കമായി. തന്ത്രി താഴ്മൺ കണ്ഠരര് രാജീവരരുടെയും ക്ഷേത്രം മേൽശാന്തി ശ്രീകുമാർ പുതുമന ഇല്ലത്തിന്റെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ഇന്നലെ ഗണപതിഹോമം, അന്നദാനം, മേജർസെറ്റ് കഥകളി എന്നിവ നടന്നു. ഇന്ന് രാവിലെ
5 ന് പള്ളിയുണർത്തൽ, 5.30 ന് ഗണപതിഹോമം, 7 ന് ഉഷ:പൂജ, 8 ന് ശ്രീഭൂതബലി, 9.30 ന് നവകം, 11 ന് ഉത്സവബലി, 12 ന് ഉത്സവബലിദർശനം, ഉച്ചയ്ക്ക് 1 ന് അന്നാദാനം, 3 ന് ഭാഗവതപാരായണം, വൈകിട്ട് 6.30 ന് ദീപാരാധന, 7 ന് സംഗീതസദസ്.