പാലാ: നഗരസഭ വക പുത്തൻപള്ളിക്കുന്നിലെ പൊതു ശ്മശാനം നവീകരിക്കുന്നു. ഗ്യാസ് ക്രിമിറ്റോറിയം കൂടി സജ്ജമാക്കും. 32 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണമെന്ന് നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ എന്നിവർ പറഞ്ഞു. കുറഞ്ഞ ചിലവിൽ, കുറഞ്ഞ സമയത്തിനുള്ളിൽ സംസ്‌കാരം ഇതോടെ സാദ്ധ്യമാകും. നഗരസഭാ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി ശുചിത്വമിഷൻ, നാഷണൽ സ്‌മോൾ ഇൻഡസ്ട്രീസ് എന്നിവയുടെ അംഗീകാരമുള്ള ചെന്നൈ ആസ്ഥാനമായ കമ്പനിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. നിർമ്മാണം ഉടൻ പൂർത്തിയാക്കി തുറന്നുകൊടുക്കുമെന്ന് ചെയർമാർ അറിയിച്ചു.

കൗൺസിലർമാരായ ലീന സണ്ണി , ബിജി ജോജോ, ഷാജു തുരുത്തൻ, സാവിയോ കാവുകാട്ട്, വി. സി. പ്രിൻസ് , നീനാ ചെറുവള്ളിൽ, മായാ പ്രദീപ്, ആർ സന്ധ്യാ, ജോസ് ചീരാംകുഴി , തോമസ് പീറ്റർ, അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ സിയാദ്, കമ്പനി എക്‌സിക്യൂട്ടീവ് ജോണി സൈമൺ തുടങ്ങിയവർ പങ്കെടുത്തു.