വൈക്കം. മഹാദേവ ക്ഷേത്രത്തിലെ കൂവള മാല വിവാദത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു. പരാതിക്കാരന്റെയും ഇതുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെയും മൊഴികൾ രേഖപ്പെടുത്തി. ക്ഷേത്രവുമായി ബന്ധമുള്ള അനുബന്ധ പരാതികളിലും അന്വേഷണം നടത്തി എത്രയുംവേഗം റിപ്പോർട്ട് സമർപ്പിക്കുമെന്ന് വിജിലൻസ് സംഘം അറിയിച്ചു. അന്വേഷണത്തിന് വിജിലൻസ് എസ്.പി ബിജോയ്, എസ്.ഐ ബിജു, വൈക്കം വിജിലൻസ് ഓഫിസർ ജി.ജി മധു എന്നിവർ നേതൃത്വം നല്കി